Oddly News

33 ലക്ഷത്തിന് 34-ാം നിലയിലെ ഫ്ലാറ്റ് വാങ്ങി യുവാവ്; കെട്ടിടത്തിന് ആകെ 32 നിലകൾ മാത്രം! വൻ തട്ടിപ്പ്

ചൈനയിൽ 34-ാം നിലയിലുള്ള ഒരു ഫ്ലാറ്റ് വിലയ്ക്ക് വാങ്ങിയയാൾക്ക് ഒടുവിൽ തന്റെ പണവും വീടും നഷ്ടമായി. കാരണം ആകെ 32 നിലകൾ മാത്രമുള്ള ഒരു കെട്ടിടത്തിലാണ് അയാൾക്ക് 34-ാം നിലയിലെ ഫ്ലാറ്റ് വിറ്റത്. ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള സിയാൻ എന്ന സ്ഥലത്തിനടുത്തുള്ള ഗ്രാമത്തിൽ ഷെൻ എന്നയാൾ 2013-ലാണ് ഈ ഫ്ലാറ്റ് വാങ്ങിയത്. വർഷങ്ങൾക്ക് ശേഷമാണ് താൻ റിയൽ എസ്റ്റേറ്റ് തട്ടിപ്പിന് ഇരയായ വിവരം ഇയാൾ അറിയുന്നത്. സൌത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. Read More…