ലണ്ടൻ: തുടർച്ചയായ രണ്ട് തോൽവികൾക്ക് പിന്നാലെ പാക്കിസ്ഥാൻ ടീമിൽ നിന്ന് ഏഴ് താരങ്ങളെ പുറത്താക്കിയത് വലിയ ചർച്ചയായിരുന്നു. മൂന്നാം ടെസ്റ്റിനായി മാത്രം ഏഴ് പകരക്കാരെയാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ടിലെത്തിച്ചത്. അതിലൊരാളായിരുന്നു 21 വയസ്സുകാരൻ പേസർ റസവുല്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കളിക്കുന്ന ഈ യുവപേസറുടെ ടീം എൻട്രി അങ്ങേയറ്റം നാടകീയമായിരുന്നു. പാസ്പോർട്ട് പോലുമില്ലാതെ പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വയിലെ പർവത പ്രദേശത്ത് കഴിഞ്ഞിരുന്ന റസവുല്ലയെ അതിവേഗ നീക്കങ്ങളിലൂടെയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇംഗ്ലണ്ടിലെത്തിച്ചത്. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിവരം റസവുല്ല വളരെ Read More…

