Celebrity

എനിക്ക് ബാലാമണിയെ തന്നതിന് രഞ്ജിയേട്ടന് നന്ദി; നന്ദനത്തിന്റെ ഓര്‍മ്മ ചിത്രവുമായി നവ്യ

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. നവ്യയുടെ സിനിമ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ കൃഷ്ണഭക്തയായ ബാലാമണി എന്ന കഥാപാത്രം. ഇന്നും നവ്യ നായര്‍ എന്നു പറഞ്ഞാല്‍ മലയാളികള്‍ക്ക് ബാലാമണി തന്നെയാണ്. Read More…

Movie News

‘തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷ’ ; രഞ്ജിത്തിന് മറുപടിയുമായി അനന്തപത്മനാഭന്‍

മലയാളത്തിന്റെ മികച്ച സിനിമയുടെ പട്ടികയില്‍ ഇടം പിടിയ്ക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി അതുല്യ സംവിധായകന്‍ പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്ത് തൂവാനത്തുമ്പികളിലെ മോഹന്‍ലാലിന്റെ തൃശൂര്‍ ഭാഷയെ കുറിച്ച് വിമര്‍ശിച്ച് സംസാരിച്ചിരുന്നു.എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളില്‍ മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതില്‍ ഭാഷ അനുകരിക്കുകയാണ് ചെയ്തത്. പപ്പേട്ടനോ മോഹന്‍ലാലോ അത് നന്നാക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍ അദ്ദേഹം നല്ലൊരു നടനാണ്. ആളുകള്‍ പറയാറുണ്ട് Read More…