നടൻ രൺദീപ് ഹൂഡ തന്റെ പരമ്പരാഗത മണിപ്പൂരി വിവാഹ ചടങ്ങിന്റെ വിശേഷങ്ങള്‍ മിഡ്-ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു. 2023ലാണ് നടന്‍ രണ്‍ദീപ് ഹൂഡയുടെ വിവാഹം കഴിഞ്ഞത്. മണിപ്പൂര്‍ സ്വദേശി ലിൻ ലൈഷ്റാമിനെയാണ് താരം ജീവിതസഖിയാക്കിയത്. മണിപ്പൂരില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന സമയത്താണ് താന്‍ വിവാഹിതനായതെന്നും സുഹൃത്തായ ഒരു ബ്രിഗേഡിയര്‍ തന്നെ സഹായിച്ചുവെന്നും രണ്‍ദീപ് പറഞ്ഞു. വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിന്റെ കുടുംബം തന്നെ ദൈവമായാണ് കണ്ടതെന്നും ഇരുന്നിടത്തുനിന്നും അനങ്ങാനാവില്ലായിരുന്നുവെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു. മണിപ്പൂരിൽ പ്രശ്‌നങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവാഹം Read More…

