ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് രാമസേതു വഴി 11 മണിക്കൂർ കൊണ്ട് നീന്തിക്കയറി ബെംഗളൂരുവിലെ ഐടി ദമ്പതികൾ ചരിത്രം കുറിച്ചു. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ ഉദ്യോഗസ്ഥരായ ഡാനിഷ് അബ്ദിയും വൃഷാലി പ്രസാദെയുമാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ദമ്പതികളായി മാറിയത്. മെയ് 7-ന് പുലർച്ചെ 4:30-ന് ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്ന് ആരംഭിച്ച ഇവർ ഏകദേശം 32 കിലോമീറ്റർ നീന്തി ഉച്ചകഴിഞ്ഞ് 3:15-ഓടെ തമിഴ്‌നാട്ടിലെ ധനുഷ്കോടിയിൽ എത്തിച്ചേർന്നു. 10 മണിക്കൂർ 45 മിനിറ്റാണ് ഈ സാഹസിക യാത്രയ്ക്കായി ഇവർ എടുത്ത സമയം. Read More…

