ലക്ഷ്മി ദേവിക്കായി സമർപ്പിച്ചിരിക്കുന്ന 16 ദിവസം നീണ്ടുനിൽക്കുന്ന വ്രതാനുഷ്ഠാനമാണ് മഹാലക്ഷ്മി വ്രതം. ഹിന്ദു കലണ്ടർ അനുസരിച്ച് ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷ അഷ്ടമി നാളിൽ ആരംഭിക്കുന്ന വ്രതം 16 ദിവസങ്ങൾക്ക് ശേഷം അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ അഷ്ടമിയിൽ അവസാനിക്കുന്നു. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവിയായ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തി സാമ്പത്തിക ഭദ്രത, കുടുംബ ഐശ്വര്യം, ദാരിദ്ര്യമുക്തി എന്നിവ നേടാനാണ് ഭക്തർ ഈ ദിവസങ്ങളിൽ വ്രതമനുഷ്ഠിക്കുന്നത്. ഇന്ന് നമ്മൾ കാണുന്ന ലക്ഷ്മി ദേവിയുടെ രൂപത്തിന് പിന്നിൽ ചരിത്രപരമായ ഒരു പ്രത്യേകതയുണ്ട്. നൂറ്റാണ്ടുകളായി Read More…

