Crime

‘നീ സുന്ദരിയാണ്, നിന്നെ ഞാന്‍ സ്‌പെഷല്‍ ക്വാട്ടയില്‍ ഐഎഎസുകാരിയാക്കാം’; ബാങ്ക് ജീവനക്കാരിക്ക് സന്ദേശം, എസ്പി നേതാവ് അറസ്റ്റിൽ

ലഖ്‌നൗ: ബാങ്ക് ജീവനക്കാരിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സമാജ്‌വാദി പാർട്ടി ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി രാജൻ റിസ്വിയെ മഥുര കോട്വാലി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തുവരികയും കേസെടുക്കുകയും ചെയ്തതോടെ രാജൻ റിസ്വിയെ പാർട്ടി ചുമതലകളിൽ നിന്ന് എസ്പി നേതൃത്വം നീക്കം ചെയ്തിരുന്നു. പരാതിക്കാരിയായ യുവതി ജോലി ചെയ്യുന്ന ബാങ്കിൽ രാജൻ റിസ്വിക്ക് അക്കൗണ്ടുണ്ടായിരുന്നു. ഇടപാടുകൾക്കായി ബാങ്കിലെത്തിയ സമയത്ത് ജീവനക്കാരിയുടെ ഫോൺ നമ്പർ കൈക്കലാക്കിയ ഇയാൾ സന്ദേശങ്ങൾ അയച്ചു തുടങ്ങുകയായിരുന്നു. Read More…