മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ നിന്നുള്ള മൂന്ന് സ്കൂൾ വിദ്യാർത്ഥിനികൾ തങ്ങളുടെ സ്കൂളിലേക്കുള്ള റോഡിലെ കുഴികളെക്കുറിച്ച് ഒരു വീഡിയോ ചിത്രീകരിച്ചപ്പോൾ, അതിന് ഇത്രയധികം പ്രതികരണം ലഭിക്കുമെന്ന് അവർ കരുതിയിരുന്നില്ല. കർഷത് താലൂക്കിലെ ഖാണ്ഡ്പെ-കോണ്ടിവഡെ റോഡിന്റെ ദയനീയ അവസ്ഥയെക്കുറിച്ച് ഒരു വിദ്യാർത്ഥിനി പത്രപ്രവർത്തകയായി തന്റെ കൂട്ടുകാരിയോട് ചോദിക്കുന്നതും, മൂന്നാമത്തെ കുട്ടി ഇത് മൊബൈൽ ഫോണിൽ പകർത്തുന്നതുമാണ് വീഡിയോയിലുള്ളത്. കയ്യിലുള്ള മടക്കക്കുട മൈക്കാക്കി റോഡിന് നടുവിൽ നിന്നുകൊണ്ട്, “റോഡിലാണോ കുഴികൾ, അതോ കുഴികളിലാണോ റോഡ്?” എന്ന് വിദ്യാർത്ഥിനി ചോദിക്കുന്നത് വീഡിയോയിൽ കാണാം. Read More…

