ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ അഭിമാനം ഉയര്‍ത്തുന്ന അനേകം നിമിഷങ്ങള്‍ മലയാളി താരങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. അത്‌ലറ്റിക്‌സിലും മറ്റു കായിക ഇനങ്ങളിലുമെല്ലാമായിരുന്നു അത്. എന്നാല്‍ ഏഷ്യന്‍ ഗെയിംസിന്റെ ഫുട്‌ബോളിലും ഒരു മലയാളി ചരിത്രമെഴുതി. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഒരു ദശകത്തിന് ശേഷമുള്ള ആദ്യഗോള്‍ കുറിച്ചത് മറ്റാരുമായിരുന്നില്ല. നമ്മുടെ സ്വന്തം കെ.പി. രാഹുലാണ്. ചൈനയ്‌ക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ അഞ്ചു ഗോളുകള്‍ക്ക് തോറ്റെങ്കിലും ആദ്യ പകുതിയില്‍ സമനില പിടിച്ച ഇന്ത്യയുടെ ഏകഗോള്‍ ഈ കേരളബ്‌ളാസ്‌റ്റേഴ്‌സ് താരത്തിന്റേതായിരുന്നു. കളിയുടെ 45 ാം Read More…