ക്ലിയോപാട്രയെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമായിരിക്കും. ചരിത്രത്തില്‍ സ്ത്രീസൗന്ദര്യത്തിന്റെ പര്യായമായാണ് പലരും ഈജിപ്ഷ്യന്‍ റാണിയെ വര്‍ണിക്കാറ്. ക്ലിയോപാട്രയുടെ കഥ പല സിനിമകള്‍ക്കും പ്രമേയമായിട്ടുണ്ട്. ഇപ്പോളിതാ ഈ കഥയെ അടിസ്ഥാനപ്പെടുത്തികൊണ്ട് ഒരു സിനിമ അങ്ങ് ഹോളിവുഡില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. വണ്ടര്‍വുമണ്‍ സിനിമകളിലൂടെ ശ്രദ്ധേയയായ നായിക ഗാല്‍ ഗഡോട്ടായിരിക്കും ക്ലിയോപാട്രയായി പ്രേക്ഷകരുടെ മുന്നിലെത്തുക. അലക്സാണ്ടറുടെ മരണം സംഭവിച്ച ബിസി 32 മുതല്‍ റോമിന്റെ ഈജിപ്ത് പിടിച്ചടക്കല്‍ നടന്ന ബിസി 30 വരെയുള്ള കാലയളവില്‍ ഗ്രീസില്‍ വേരുകളുള്ള മാസിഡോമിയന്‍ രാജവംശമാണ് ഈജിപ്ത് ഭരിച്ചത്. ഈ Read More…