Featured Sports

പോരാട്ടത്തിൽ തുല്യശക്തർ; ഒന്നാം ക്വാളിഫയറിൽ ബംഗളൂരുവും ഗുജറാത്തും നേർക്കുനേർ!

ധർമശാല: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ 19-ാം സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരം ഇന്ന് നടക്കും. ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30-ന് ആരംഭിക്കുന്ന ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിലാണ് പോരാട്ടം. ധർമശാലയിലെ അന്തരീക്ഷം രണ്ടാമത് ബാറ്റ് ചെയ്ത് ജയിക്കുന്നവർക്ക് ഏറെ അനുകൂലമാണ്. ഹിമാലയത്തോട് ചേർന്ന പ്രദേശമായതിനാൽ സന്ധ്യ കഴിയുന്നതോടെ മഞ്ഞുവീഴ്ച തുടങ്ങും. ഇത് ബൗളർമാർക്ക് പന്ത് സ്വിങ് ചെയ്യിക്കാൻ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. Read More…