അമ്പലപ്പുഴ: പർദ്ദ ധരിച്ചെത്തിയ രണ്ടംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി 13 വയസ്സുകാരന്റെ മുഖത്ത് രാസലായനി സ്പ്രേ ചെയ്തു. പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അംഗം ആർ. നാരായണന്റെ വീട്ടിലാണ് ഇന്നലെ ഈ സംഭവം നടന്നത്. സംഭവസമയത്ത് നാരായണന്റെ പ്രായമായ മാതാപിതാക്കളും മകൻ ദേവനാരായണനും (13) മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നാരായണൻ പുറത്തുപോയതിനാൽ വീടിന്റെ ഗേറ്റ് തുറന്നുകിടക്കുകയായിരുന്നു. കോളിങ് ബെൽ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയ ദേവനാരായണനോട് ശുചിമുറി ഉപയോഗിക്കണമെന്ന് സംഘം ഹിന്ദിയിൽ ആവശ്യപ്പെട്ടു. ഹിന്ദി അറിയാവുന്ന ദേവനാരായണൻ ഇതിന് Read More…

