Oddly News

4 സഹോദരങ്ങൾക്കുമൊപ്പം കഴിഞ്ഞ ആ ഒറ്റ മുറി ഇനി ഓർമ്മ; മാതാപിതാക്കൾക്ക് കൊട്ടാരസമാനമായ വീട് സമ്മാനിച്ച് പുനെ റാപ്പർ

25 വർഷത്തോളം പൂനെ സ്വദേശിയായ റാപ്പ് ഗായകനും ഹിപ്-ഹോപ്പ് കലാകാരനുമായ ഹരീഷ് താക്കൂർ തന്റെ മാതാപിതാക്കൾക്കും നാല് സഹോദരങ്ങൾക്കുമൊപ്പം ജീവിച്ചത് 10×10 വലുപ്പമുള്ള ഒരൊറ്റ ചെറിയ മുറിയിലായിരുന്നു. ദശാബ്ദങ്ങൾക്ക് ശേഷം, ചെറുപ്പത്തിൽ നൽകിയ ഒരു വാക്ക് പാലിച്ചുകൊണ്ട് തന്റെ മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീട് വാങ്ങി നൽകിയിരിക്കുകയാണ് അദ്ദേഹം. ഈ പുതിയ വീടിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് താക്കൂർ, ഈ നേട്ടം തന്റെ ജീവിതത്തിലെ ഏറ്റവും വികാരഭരിതമായ നിമിഷമാണെന്ന് കുറിച്ചു. “ഞാൻ എന്റെ മാതാപിതാക്കൾക്ക് അവരുടെ ആദ്യത്തെ Read More…

Featured Oddly News

മുടിയോ ഈച്ചയോ ആണെങ്കില്‍ ക്ഷമിക്കാമായിരുന്നു, ഇത്തവണ റൊട്ടിയിൽ റബ്ബർ ബാൻഡ്! ഹോട്ടലുകാരെ പൂട്ടാൻ വീഡിയോയുമായി ഉപഭോക്താവ്!

ഗുരുഗ്രാമിലെ റെസ്റ്റോറന്റിൽ സലാഡിൽ വിര, ഗ്രേറ്റർ നോയിഡയിലെ കെ.എഫ്.സിയിൽ ചിക്കനിൽ പുഴു, മുംബൈയിൽ പേസ്ട്രി ട്രേയിൽ പാറ്റകൾ—ഇതിന് പിന്നാലെ ഇന്ത്യയിലെ ശുചിത്വമില്ലായ്മയുടെയും ഭക്ഷ്യസുരക്ഷാ വീഴ്ചകളുടെയും നീണ്ട പട്ടികയിലേക്ക് പൂനെയിലെ ഒരു ഹോട്ടൽ കൂടി ചേർന്നിരിക്കുകയാണ്. പൂനെയിലെ ഒരു ഹോട്ടലിൽ നിന്ന് ലഭിച്ച റൊട്ടിക്കുള്ളിൽ ‘റബ്ബർ ബാൻഡ്’ കണ്ടതിനെക്കുറിച്ചുള്ള വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. റൊട്ടി മുറിച്ചു നോക്കുമ്പോൾ മാവിനൊപ്പം വെന്തുപോയ മഞ്ഞ നിറത്തിലുള്ള റബ്ബർ ബാൻഡ് കണ്ട് ഉപഭോക്താവ് ഞെട്ടിനിൽക്കുന്നത് വിഡിയോയിൽ കാണാം. വിഡിയോ വൈറലായതോടെ Read More…

Crime

‘എന്തിനാടാ തുറിച്ച് നോക്കുന്നത്?’; യുവാവിനെ ഭീഷണിപ്പെടുത്തി 15,000 രൂപ കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ

വഴിയരികിൽ നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നയാളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 15,000 രൂപ കവർന്ന സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 19-നായിരുന്നു സംഭവം നടന്നത്. റോഡരികിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്ന വ്യക്തിക്ക് സമീപത്തേക്ക് ഇരുചക്രവാഹനത്തിലെത്തിയ പ്രതികൾ, തങ്ങളെ എന്തിനാണ് ദേഷ്യത്തോടെ തുറിച്ചുനോക്കുന്നത് എന്ന് ചോദിച്ച് തർക്കം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് ഇയാളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പോക്കറ്റിൽ നിന്ന് 15,000 രൂപ ബലമായി കൈക്കലാക്കി ബൈക്കിൽ കടന്നുകളയുകയുമായിരുന്നു. സംഭവത്തിന് ശേഷം ഭയന്ന ഇയാൾ യെരവാഡ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ Read More…

Crime

20,000 രൂപ വിലയുള്ള പശുവിനെ മോഷ്ടിച്ചു കാറില്‍ കടത്തി മൂന്നംഗ സംഘം ! സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വീട്ടിലെ തൊഴുത്തില്‍നിന്ന് പശുവിനെ ​മോഷ്ടിച്ച് കയറും പിടിച്ച് നാട്ടിലെ ഇടവഴികളിലൂടെ നടന്നുപോകുന്ന കള്ളന്മാരെ നാം സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ പശുവിനെ മോഷ്ടിച്ചുകൊണ്ടുപോകുന്നത് നടത്തിച്ചല്ല, ലോറിയിലോ പിക്കപ്പിലോ അല്ല. മറിച്ച് മാരുതി കാറിലാണ്. പിംപ്രി-ചിഞ്ച്‌വഡിലെ പിംപ്രി ഗാവ് വൈഭവ് നഗറിൽ നിന്നാണ് തിങ്കളാഴ്ച പുലർച്ചെ 20,000 രൂപയോളം വിലമതിക്കുന്ന പശുവിനെ മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂലൈ 28 ന് പുലർച്ചെ 1.45 ഓടെയാണ് മോഷണം നടന്നത്. അപരിചിതരായ മൂന്ന് പേർ പ്രദേശത്തെത്തി Read More…

Good News

തീർത്ഥാടന ഘോഷയാത്രക്കിടെ ആംബുലൻസ് കടന്നുപോകാൻ വഴിയൊരുക്കിയ ഭക്തരുടെ വീഡിയോ തരംഗമാകുന്നു

പൂനെയിൽ നടന്ന വാർഷിക വാരി തീർത്ഥാടന ഘോഷയാത്രയിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായ ശ്രദ്ധ നേടുകയാണ്. പതിനായിരക്കണക്കിന് വാർക്കരി ഭക്തർ ഒരു ആംബുലൻസിന് കടന്നുപോകാൻ ശാന്തമായി വഴിമാറിക്കൊടുക്കുന്ന ഡ്രോൺ ദൃശ്യങ്ങളാണ് വൈറലായത്. ജനക്കൂട്ടത്തിന്റെ അച്ചടക്കത്തെയും ഏകോപനത്തെയും ഉത്തരവാദിത്തബോധത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. പ്രീതം ബങ്കർ എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. വൻ ജനക്കൂട്ടമായിരുന്നിട്ടും ആളുകൾ വളരെ വേഗത്തിൽ പ്രതികരിച്ച രീതി സോഷ്യൽ മീഡിയയിൽ Read More…

Oddly News

“എനിക്ക് കാറുമില്ല ഫ്ലാറ്റുമില്ല… ശമ്പളം 25,000 രൂപ” ; ഫ്ലെക്സ് ബോർഡ് വച്ച് വധുവിനെ തേടി യുവാവ്, വ്യത്യസ്തമായ മാട്രിമോണിയൽ പരസ്യം വൈറൽ

ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി പൂനെ സ്വദേശിയായ മുപ്പതുകാരൻ തിരക്കേറിയ ജംഗ്ഷനിൽ വലിയൊരു മാട്രിമോണിയൽ പരസ്യ ബോർഡ് സ്ഥാപിച്ചത് കൗതുകമാകുന്നു. പിംപിൾ സൗദാഗറിലെ കേറ്റ് പാട്ടീൽ ചൗക്കിന് സമീപം സ്ഥാപിച്ച ഈ ബോർഡിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആളുകൾക്കിടയിൽ ചിരിയും കൗതുകവും ഉണർത്തിയിരിക്കുകയാണ്. ഏതെങ്കിലും വിവാഹ ബ്യൂറോയുടെയോ മാട്രിമോണിയൽ ഏജൻസിയുടെയോ പരസ്യമല്ല ഇത്. രാഘവ് വിശ്വാസറാവു ഷിൻഡെ എന്ന യുവാവിന്റെ ബയോഡാറ്റയും അനുയോജ്യയായ വധുവിനെ ആവശ്യമുണ്ട് എന്ന സന്ദേശവുമാണ് ഈ വലിയ ബോർഡിലുള്ളത്. തനിക്ക് 30 വയസ്സുണ്ടെന്നും പ്രതിമാസം 25,000 Read More…

Featured Fitness

61-ാം വയസ്സിൽ ‘ജിം അഡിക്ഷൻ’; യുവാക്കളെപ്പോലും ഞെട്ടിക്കുന്ന ഫിറ്റ്‌നസ് പ്രേമിയായ ഒരു അമ്മ!

അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപ​‍ത്രിയിലെ ചികിത്സയ്ക്കു ശേഷവും തന്റെ ജിം വർക്കൗട്ട് മുടക്കാൻ തയ്യാറാകാത്ത 61-കാരിയായ അമ്മയുടെ വീഡിയോ മകൻ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. വ്യായാമത്തോടുള്ള അവരുടെ താല്പര്യം എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തിന് മുൻപുള്ള അവസ്ഥയെ (Pre-diabetic) തരണം ചെയ്യാനും സഹായിച്ചതെന്ന് ഈ വീഡിയോ കാണിച്ചുതരുന്നു. അസുഖം തോന്നിയിട്ടും ക്ലിനിക്കിൽ പോയ ഉടൻ തന്നെ ജിമ്മിൽ പോകണമെന്ന് നിർബന്ധം പിടിച്ച തന്റെ 61 വയസ്സുള്ള അമ്മയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് പൂനെ സ്വദേശിയായ Read More…