സാംസ്കാരിക കേരളത്തെ നാണംകെടുത്തി നടിയെ ആക്രമിച്ച കേസില്‍ ഏഴര വര്‍ഷത്തെ വിചാരണത്തടവിനുശേഷം പുറത്തിറങ്ങിയ ഒന്നാം പ്രതി പള്‍സര്‍ സുനിയെ സ്വീകരിച്ചതു മാലയിട്ട്. എറണാകുളം സബ്ജയിലില്‍ നാലേകാലോടെ കോടതി ഉത്തരവുമായെത്തിയാണു ബന്ധുക്കള്‍ പള്‍സര്‍ സുനിയെ കൊണ്ടുപോയത്. ജയിലിനുപുറത്തു പുഷ്പവൃഷ്ടി നടത്തിയും ജയ് വിളിച്ചുമാണ് പള്‍സര്‍ സുനിയെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സുനിയുടെ അഭിഭാഷകന്‍ അഡ്വ. പ്രതീഷ് കോടതി ഉത്തരവുമായി ജയിലിലെത്തിയിരുന്നു. കനത്തപോലീസ് കാവലിലാണു സുനി ജയിലില്‍ നിന്നും പോയത്. ഇതിനുപിന്നില്‍ ഉന്നതരുടെ പങ്കുണ്ടോയെന്നു സ്‌പെഷല്‍ Read More…