Lifestyle

നിശ്ചിത ശമ്പളമില്ല, എങ്കിലും ദുബായിൽ ജീവിതം ഭദ്രം! അതിജീവന കഥ പറഞ്ഞ് ഇന്ത്യൻ പൂജാരി

ദുബായിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ ഹിന്ദു പൂജാരി, താൻ യുഎഇയിൽ എത്തിയ ആദ്യകാലങ്ങളിൽ അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞു. പ്രാഭാതഭക്ഷണം കഴിച്ചുകഴിഞ്ഞാൽ അടുത്ത ആഹാരം എവിടുന്ന് ലഭിക്കുമെന്ന് ആകുലപ്പെട്ടിരുന്ന കാലമുണ്ടായിരുന്നുവെന്ന് മധ്യപ്രദേശിലെ ജബൽപൂർ സ്വദേശിയായ ശാസ്ത്രി നീരജ് പണ്ഡിറ്റ്ജി ഒരു ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററുമായുള്ള സംഭാഷണത്തിൽ ഓർമിച്ചു. ഒരു പൂജാരിയുടെ ജോലിക്ക് സ്ഥിരമായ മാസശമ്പളം ഉണ്ടായിരുന്നില്ലെന്നും, മതപരമായ ചടങ്ങുകൾ നടത്തുമ്പോൾ ലഭിക്കുന്ന കാണിക്കകളെ മാത്രമാണ് താൻ ആശ്രയിച്ചിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ദുബായിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾക്കും Read More…