ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. പ്രാദേശികക്കാരായ പെൺകുട്ടികളെ ശല്യം ചെയ്തെന്നാരോപിച്ച് രണ്ട് യുവാക്കളെ ഗ്രാമീണർ പരസ്യമായി ശിക്ഷിച്ച ശേഷം പൊലീസിന് കൈമാറുന്നതാണ് വീഡിയോയിലുള്ളത്. മുക്തേശ്വർ പ്രദേശത്തെ സതോളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശികളായ രണ്ട് യുവാക്കൾ വാഹനത്തിൽ പോകുമ്പോൾ പ്രാദേശികക്കാരായ പെൺകുട്ടികൾക്ക് നേരെ അശ്ലീല പരാമർശം നടത്തിയെന്നാണ് പരാതി. സംഭവം നടന്നയുടൻ ഗ്രാമീണരും പരാതിക്കാരായ പെൺകുട്ടികളും ചേർന്ന് യുവാക്കളെ തടഞ്ഞു നിർത്തുകയും തുടർന്ന് വലിയ തർക്കമുണ്ടാവുകയും Read More…

