മുംബൈ ∙ മഹാരാഷ്ട്രയിലെ പിംപ്രി-ചിഞ്ച്വഡ് പൊലീസ് കമ്മിഷണറേറ്റിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാർ നടത്താനിരുന്ന സ്വവർഗ വിവാഹത്തിൽ നിന്ന് പിന്മാറി. ഓഗസ്റ്റ് 30-ന് പുണെയ്ക്കടുത്തുള്ള അലണ്ടിയിൽ വെച്ച് പരമ്പരാഗത ആചാരപ്രകാരം വിവാഹിതരാകാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ, വാർത്ത പുറത്തുവന്നതോടെയുണ്ടായ മാധ്യമശ്രദ്ധയും കുടുംബാംഗങ്ങളിൽ നിന്നുള്ള കടുത്ത എതിർപ്പുമാണ് വിവാഹത്തിൽ നിന്ന് പിന്തിരിയാൻ ഇവരെ നിർബന്ധിതരാക്കിയത്. മൂന്ന് വർഷം മുൻപ് നടന്ന പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കിടെയാണ് 23-ഉം 26-ഉം വയസ്സുള്ള ഈ യുവതികൾ കണ്ടുമുട്ടുന്നത്. പരീക്ഷ പാസായി പരിശീലനത്തിന് ശേഷം ഇരുവരും Read More…

