ഒഡീഷയിലെ ഭദ്രക് ജില്ലയിലുള്ള ഒരു സർക്കാർ സ്കൂൾ പ്രധാനാധ്യാപകൻ മദ്യപിച്ച നിലയിൽ പൊതുറോഡിൽ കറങ്ങിനടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിവാദത്തിലായിരിക്കുകയാണ്. ചന്ദ്ബാലി ബ്ലോക്കിന് കീഴിലുള്ള രാംപൂർ ബീനാപാണി ഗവൺമെന്റ് നോഡൽ യു.പി.എം.ഇ സ്കൂളിലെ പ്രധാനാധ്യാപകനായ ശ്രീനാഥ് ദാസാണ് ഈ സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. വൈറലായ വീഡിയോയിൽ ഇയാൾക്ക് നേരെ ചൊവ്വേ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണുള്ളത്. പരസ്പരബന്ധമില്ലാതെ സംസാരിച്ചുകൊണ്ട് പൊതുറോഡിലൂടെ അലഞ്ഞുതിരിയുന്ന പ്രധാനാധ്യാപകന്റെ പെരുമാറ്റത്തിനെതിരെ നാട്ടുകാരിൽ നിന്ന് കടുത്ത വിമർശനമാണ് ഉയരുന്നത്. ഏതാണ്ട് 107 കുട്ടികൾ Read More…

