Health

സസ്യാധിഷ്ഠിത പ്രോട്ടീന്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

സസ്യ-അധിഷ്ഠിത പ്രോട്ടീന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള സംവാദം വളരെക്കാലമായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ അടുത്തിടെ നടത്തിയ ഒരു പഠനം സസ്യാധിഷ്ഠിത പ്രോട്ടീന്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് അവകാശപ്പെടുന്നു . പ്രോട്ടീന്‍ ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, വിത്തുകള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്ന ആളുകള്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിലൊന്ന് കുറവാണെന്ന് വിദഗ്ധര്‍ കണ്ടെത്തി. സസ്യാധിഷ്ഠിത ഭക്ഷണക്രമം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുന്നു. 30 വര്‍ഷത്തിനിടയില്‍ 200,000 മുതിര്‍ന്നവര്‍ക്കിടയിലാണ് വിദ്ഗ്ദ്ധര്‍ ഗവേഷണം നടത്തിയത്. വലിയ അളവിലെ നാരുകളും Read More…

Health

പരിപ്പ് ശരീരഭാരം കുറയ്ക്കുമോ? പ്രോട്ടീനോ കാർബോഹൈഡ്രേറ്റോ കൂടുതൽ? ഡയറ്റീഷ്യന്റെ ഉത്തരം

പരിപ്പ് ഏറ്റവും മികച്ച പ്രോട്ടീന്‍ സ്രോതസ്സുകളിലൊന്നായിട്ടാണ് അറിയപ്പെടുന്നത്. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ താല്പര്യപ്പെടുന്നവര്‍ക്ക്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ശരീരഭാരം കുറയ്ക്കലും പോഷകാഹാരവുമായി ബന്ധപ്പെട്ട നുറുങ്ങുകളും മറ്റും പങ്കുവെക്കുന്ന പരിശീലകയായ നിപ ആശാറാം പറയുന്നത് ശ്രദ്ധിക്കൂ. പരിപ്പില്‍ പ്രോട്ടീനേക്കാള്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ടെന്ന് അവര്‍ പറയുന്നു . ഇത് ദഹിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. പ്രോട്ടീനായി പരിപ്പ് ഉപയോഗിക്കുന്നത് അധിക കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ എത്തുന്നതിനു കാരണമാകുന്നു. അതിനാല്‍ തന്നെ തനിക്ക് ശരീരഭാരം കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു . ഡയറ്റീഷ്യനും Read More…

Healthy Food

മുട്ടയേക്കാള്‍ കൂടുതല്‍ പ്രോട്ടീനുള്ള സസ്യാഹാരങ്ങള്‍ ഇതാ; വെജിറ്റേറിയന്‍കാര്‍ക്ക് ഉത്തമം

ശരീരത്തിലെ പ്രോട്ടീന്റെ അഭാവം മൂലം നിങ്ങള്‍ക്ക് വേദനകള്‍ അനുഭവപ്പെടാം. ഇത് പരിഹരിക്കാന്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ ഇനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അതിനായി മുട്ട, പാല്‍, പയര്‍ തുടങ്ങിയവ ദിവസവും ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇത് പേശികളുടെ വളര്‍ച്ചയിലേക്ക് നയിക്കുന്നു, നടുവേദന പ്രശ്നത്തില്‍ നിന്നും നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമായ മുട്ട ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന ഡയറ്റ് പിന്തുടരുന്നവര്‍ക്ക് മികച്ച ഒരു ഭക്ഷണമാണ്. ഇത് പേശികളുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കും. സസ്യഭുക്കുകളായ ആളുകള്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ മുട്ടയേക്കാള്‍ കൂടുതല്‍ Read More…