തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കിം ജോങ് ഉൻ മരിച്ചെന്ന തരത്തിലുള്ള വ്യാജ സോഷ്യൽ മീഡിയ വാർത്തകൾക്ക് പിന്നാലെ, വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും പ്രദർശനത്തിൽ പങ്കെടുക്കുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങൾ ഉത്തരകൊറിയ പുറത്തുവിട്ടു. ഉത്തരകൊറിയയുടെ ഔദ്യോഗിക പത്രമായ ‘റോഡോങ് സിൻമുൻ’ ആണ് കിമ്മിന്റെ ഈ പുതിയ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 42 കാരനായ കിം ജോങ് ഉൻ മരിച്ചെന്നോ കോമയിലായെന്നോ ഉള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ചിത്രങ്ങൾ പുറത്തുവന്നത്. ഒരു ചിത്രത്തിൽ, ഇളം പിങ്ക് നിറത്തിലുള്ള Read More…

