Movie News

ആദിവാസികൾ മാത്രം അഭിനയിക്കുന്ന ‘ധബാരി ക്യുരുവി’ പ്രേക്ഷകരിലേക്ക്

കൊച്ചി: ആദിവാസികൾ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ ധബാരി ക്യൂരുവി 5 ന് റിലീസ് ചെയ്യും. ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ ലോകസിനിമയിൽ തന്നെ ആദ്യമായാണ് ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന ധ ബാരി ക്യുരുവി ഒരുക്കിയത്. പൂർണമായും ഇരുള ഭാഷയിലാണ്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.യു എസിലെ ഓസ്റ്റിൻ, ഇൻഡ്യൻ പനോരമ, ഐ എഫ് എഫ് കെ എ ന്നിവയടക്കം 7 ഫെസ്റ്റിവലുകളിൽ ഇതിനകം ധബാരി ക്യൂരുവി പ്രദർശിപ്പിച്ചിരുന്നു. ആദിവാസി പെൺകുട്ടികളുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം. Read More…