Featured Good News

6 ദിവസം, നൂറിലധികം രക്ഷാദൗത്യങ്ങൾ; വിശ്രമമില്ലാതെ പറന്ന് നേപ്പാളിന്റെ ആദ്യ വനിതാ പൈലറ്റ് പ്രിയ അധികാരി ! വീഡിയോ

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണടിച്ചിലിലും ദുരിതത്തിലായ മനുഷ്യർക്കായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആകാശത്ത് വിശ്രമമില്ലാതെ പറക്കുകയാണ് ഒരു വനിതാ ഹെലികോപ്റ്റർ പൈലറ്റ്. ദുരന്തമേഖലകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും മൃതദേഹങ്ങൾ വീണ്ടെടുക്കാനുമായി നേപ്പാളിലെ ആദ്യത്തെ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റനായ പ്രിയ അധികാരി ഇതുവരെ നൂറോളം രക്ഷാദൗത്യങ്ങളാണ് പൂർത്തിയാക്കിയത്. ഹിമാലയൻ മേഖലയിലും പ്രളയം ബാധിച്ച രസുവ ജില്ലയിലെ തിമുറെയിലും 41-കാരിയായ ഈ പൈലറ്റിന്റെ സേവനം നിർണ്ണായകമായി മാറിക്കഴിഞ്ഞു. താൻ ഇതുവരെ പങ്കെടുത്തതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ Read More…