ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥയായ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഈ പദവിയിലെത്തുന്നതിന് മുമ്പ്, വിദേശകാര്യവും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന പ്രധാനമന്ത്രിയുടെ ഓഫീസിൽ (പി.എം.ഒ) ഡെപ്യൂട്ടി സെക്രട്ടറിയായി അവർ സേവനമനുഷ്ഠിക്കുകയായിരുന്നു. സിവിൽ സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് ഭാരത അറ്റോമിക് റിസർച്ച് സെന്ററിൽ (ബാർക്) ശാസ്ത്രജ്ഞയായിട്ടായിരുന്നു നിധി പ്രവർത്തിച്ചിരുന്നത്. ലഖ്നൗ സ്വദേശിയായ നിധി തിവാരി സ്കൂൾ വിദ്യാഭ്യാസവും ബിരുദവും അവിടെ നിന്നാണ് പൂർത്തിയാക്കിയത്. ബി.എസ്.സിക്ക് ശേഷം ബനാറസ് ഹിന്ദു സർവകലാശാലയിൽ Read More…

