ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവ് സത്യം കണ്ടെത്താൻ ഉപയോഗിച്ച റോബോട്ട് വാക്വം ക്ലീനർ ഒടുവിൽ അദ്ദേഹത്തിന് തന്നെ വലിയ തിരിച്ചടിയായി മാറി. പരസ്ത്രീ ബന്ധം തെളിയിച്ച് ലക്ഷങ്ങളുടെ നഷ്ടപരിഹാരം സ്വന്തമാക്കിയെങ്കിലും, ഒടുവിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നിരിക്കുകയാണ് ഈ ഭർത്താവിന്. വ്യക്തിജീവിതത്തിലെ രഹസ്യങ്ങളിലേക്ക് സാങ്കേതികവിദ്യ എങ്ങനെ അപ്രതീക്ഷിതമായി കടന്നുവരുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. സൗത്ത് ചൈന മോണിങ് പോസ്റ്റ് തായ്വാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഈ വാർത്ത നിലവിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. 2021-ൽ വിവാഹിതരായ Read More…

