ലോകത്തിലെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ, ഇൻസ്റ്റന്റ് മെസ്സേജിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ടെലഗ്രാം. ക്ലൗഡ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ ആപ്പ് 2014-ൽ ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകൾക്കായാണ് ആദ്യമായി പുറത്തിറക്കിയത്. സുരക്ഷിതവും വ്യക്തിഗതവുമായ ആശയവിനിമയം ലക്ഷ്യമിട്ട് പവൽ ദുരോവ്, നിക്കോളായ് ദുരോവ് എന്നീ സഹോദരന്മാരാണ് ഈ ആപ്പ് സ്ഥാപിച്ചത്. ഉയർന്ന വേഗത, മികച്ച സുരക്ഷാ സൗകര്യങ്ങൾ എന്നിവയോടെ വികസിച്ച ടെലഗ്രാമിന് ഇന്ന് ലോകമെമ്പാടുമായി കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. റഷ്യയിൽ ജനിച്ച് വളർന്ന ഈ സഹോദരന്മാർ മികച്ച സാങ്കേതിക വിദഗ്ദ്ധരും ഗണിതശാസ്ത്രജ്ഞരുമാണ്. Read More…

