ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ ഹോട്ട് എയർ ബലൂണിന് ആകാശത്തുവെച്ച് തീപിടിച്ച് എട്ടുപേർ മരിച്ചു. ശനിയാഴ്ച തെക്കൻ ബ്രസീലിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പ്രിയ ഗ്രാൻഡെയിലാണ് രാജ്യം നടുങ്ങിയ ഈ ദുരന്തം ഉണ്ടായത്. താഴ്വരകളുടെ മനോഹരമായ കാഴ്ചകൾ കാണാൻ പോയ ബലൂണിലാണ് അപകടമുണ്ടായത്. പൈലറ്റ് ഉൾപ്പെടെ 21 പേരാണ് ബലൂണിൽ ഉണ്ടായിരുന്നത്. ഇതിൽ പൈലറ്റും 12 യാത്രക്കാരും ഉൾപ്പെടെ 13 പേർ രക്ഷപ്പെട്ടു. അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ആകാശത്തുവെച്ച് Read More…

