ഹരിയാനയിലെ കർണാൽ സ്വദേശിയും 100 ശതമാനം കേൾവിപരിമിതിയുള്ള ബാങ്ക് മാനേജറുമായ പ്രദീപ് മുൻഡേജ എവറസ്റ്റ് ബേസ് ക്യാമ്പ് (5,364 മീറ്റർ) കീഴടക്കി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. മാസങ്ങൾ നീണ്ട കഠിനമായ പരിശീലനത്തിനൊടുവിൽ ഒക്ടോബർ 13-നാണ് അദ്ദേഹം ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. പഞ്ചാബ് നാഷണൽ ബാങ്കിൽ (PNB) ചീഫ് മാനേജരായി ജോലി ചെയ്യുന്ന പ്രദീപ്, കുത്തനെയുള്ള മലനിരകളും കുറഞ്ഞ ഓക്സിജന്റെ അളവും കഠിനമായ തണുപ്പും നിറഞ്ഞ 130 കിലോമീറ്റർ ദൂരമാണ് തരണം ചെയ്തത്. ഏഴാം വയസ്സിൽ Read More…

