ലിസ്ബൻ: പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആറു മാസം വരെ വിലക്ക് ലഭിച്ചേക്കാം. പരിശീലകൻ ജോർജ്ജ് ജീസസുമായുള്ള ഭിന്നതയെ തുടർന്ന് റൊണാൾഡോ ടീം ക്യാമ്പ് വിട്ടിരുന്നു. ഡെൻമാർക്കിനെതിരായ യുവേഫ നാഷൻസ് ലീഗ് മത്സരത്തിൽ ബെഞ്ചിലിരുത്തിയതിൽ പ്രതിഷേധിച്ചായിരുന്നു റൊണാൾഡോയുടെ ഈ ഇറങ്ങിപ്പോക്ക്. ഈ മത്സരത്തിൽ ഡെൻമാർക്കിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പോർച്ചുഗൽ തോൽപ്പിച്ചിരുന്നു. അനുവാദമില്ലാതെ ക്യാമ്പ് വിട്ട സംഭവത്തിൽ സഹതാരങ്ങളോടും ആരാധകരോടും റൊണാൾഡോ ക്ഷമാപണം നടത്തിയിട്ടുണ്ട്. ഫെഡറേഷൻ നൽകുന്ന ഏതു ശിക്ഷയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. Read More…

