ബ്രസീലിലെ നീന്തൽക്കുളത്തിൽ മുങ്ങിത്താഴുകയായിരുന്ന രണ്ട് വയസ്സുകാരിയെ രക്ഷിച്ച ഗോൾഡൻ റിട്രീവർ നായയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ പ്രശംസ. വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ പാടുപെടുന്ന കുഞ്ഞിന്റെ അടുത്തേക്ക് നായ ഓടിയെത്തുന്നതും, കുടുംബാംഗങ്ങൾ എത്തി രക്ഷപ്പെടുത്തുന്നത് വരെ അവളെ വെള്ളത്തിന് മുകളിൽ താങ്ങിനിർത്തുന്നതുമായ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മധ്യ-പടിഞ്ഞാറൻ ബ്രസീലിലെ കുയാബയിലാണ് സംഭവം നടന്നത്. കുടുംബം ബന്ധുവീട്ടിൽ സന്ദർശനത്തിന് എത്തിയപ്പോഴായിരുന്നു അപകടം. മൈറ്റെ എന്ന പെൺകുട്ടി തനിച്ച് നീന്തൽക്കുളത്തിലേക്ക് ഇറങ്ങുന്നതും, പിന്നീട് ബാലൻസ് തെറ്റി വെള്ളത്തിലേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. മൈറ്റെ Read More…

