പോലീസ് കസ്റ്റഡിയിൽ നിന്ന് കള്ളന്മാർ രക്ഷേപ്പെട്ടോടുന്നത് ഒരു പുതിയ സംഭവമല്ല. പലപ്പോഴും സിനിമകളിലായിരിക്കാം നാം ഇത്തരത്തിലുള്ള രംഗങ്ങൾ കൂടുതലായും കണ്ടിട്ടുള്ളത്. എന്നാൽ ഇപ്പോഴിതാമഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള ഒരു യഥാർത്ഥ സംഭവം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. നാടകീയമായ സംഭവവികാസങ്ങളിൽ, യഥാർത്ഥ ഹിന്ദി ചലച്ചിത്ര ശൈലിയിൽ ഒരു കള്ളൻ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ടോടിയിരിക്കുകയാണ്.പോലീസ് വാനിലുണ്ടായിരുന്ന പ്രതി രക്ഷപ്പെടാനുള്ള അവസരം കണ്ടെത്തുകയും വേഗത്തിൽ വാനിൽ നിന്ന് ഇറങ്ങിയോടുകയുമായിരുന്നു. തുടർന്ന് സുഹൃത്ത് റെഡിയാക്കി വച്ചിരുന്ന സ്കൂട്ടറിൽ ചാടിക്കയറിയാണ് ഇയാൾ രക്ഷപെട്ടത്. ഇയാളുടെ സുഹൃത്ത് പുറത്ത് Read More…