കാൻഹ ടൈഗർ റിസർവിനുള്ളിൽ കിടന്ന പ്ലാസ്റ്റിക് കുപ്പി ഒരു കടുവ കടിച്ചുകുടയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വന്യജീവി സങ്കേതങ്ങളിൽ പോലും പ്ലാസ്റ്റിക് മലിനീകരണം എത്രത്തോളം ഗുരുതരമായി ബാധിച്ചിരിക്കുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു . വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ അനിൽ വോഹ്റ പകർത്തിയ ഈ ദൃശ്യങ്ങൾ ഡോ. പി.എം. ധാക്കത്തെയാണ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. വനത്തിനുള്ളിൽ കിടന്ന പ്ലാസ്റ്റിക് കുപ്പി കടുവ കൗതുകത്തോടെ കടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മനുഷ്യർ തള്ളുന്ന മാലിന്യങ്ങൾ വന്യജീവികളെയും Read More…

