റഷ്യയിലെ ഗവേഷണ ലബോറട്ടറിയിൽനിന്ന് ഉഗ്രശേഷിയുള്ള രോഗാണു ബാക്ടീരിയ ചോർന്നത് ആഗോളതലത്തിൽ വലിയ ഭീതി പരത്തുകയാണ്. സൈബീരിയയിൽ പ്രവർത്തിക്കുന്ന പ്ലേഗ് ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ബാക്ടീരിയ ചോർന്നത്. ലാബിലെ ഗവേഷക തുടർന്ന് ന്യൂമോണിയ ബാധിച്ച് മരണപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ആശങ്ക ശക്തമായെങ്കിലും, നിലവിൽ ഇന്ത്യയിൽ ഈ രോഗാണുവിനെക്കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഗവേഷണ വിഭാഗം കൺവീനർ ഡോ. രാജീവ് ജയദേവൻ പറഞ്ഞു. എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുറത്തുചാടിയത് ന്യൂമോണിക് പ്ലേഗിന് Read More…

