ഭാര്യയെ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ആലങ്ങാട് സ്വദേശിയായ സുനിലാണ് വരാപ്പുഴ പൊലീസിന്റെ പിടിയിലായത്. പിറ്റബുൾ ഇനത്തിൽപ്പെട്ട നായയെ കൊണ്ടാണ് കടിപ്പിച്ചത്. ഭർത്താവിന്റെ ആക്രമണത്തിൽ ഭാര്യ ഷൈനിയുടെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഭാര്യ ഷൈനിയുടെ മൊബൈൽ ഫോൺ സുനിൽ എറിഞ്ഞ് പൊട്ടിച്ചിരുന്നു. ഇതു സുഹൃത്തുക്കൾ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. ഷൈനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരാപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. Read More…

