ഡല്‍ഹിയില്‍ ആറു വയസ്സുകാരന് നേരെ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുടെ ക്രൂരആക്രമണം. ആക്രമണത്തില്‍ കുട്ടിയുടെ ചെവി നായ കടിച്ചെടുത്തു. ഡല്‍ഹിയിലെ പ്രേംനഗറിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇന്നലെ വൈകുന്നേരമാണ് ആക്രമണം നടന്നത്. കുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു. നായയെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ നേരെ നായ ചാടിവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. നായയുടെ കൂടെയുണ്ടായിരുന്ന യുവതി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ സമീപത്തുണ്ടായിരുന്ന ഒരാള്‍ കുട്ടിയെ കാലില്‍പിടിച്ച് വലിച്ച് Read More…

