Oddly News

മറന്നോ ഡോറടയ്ക്കാൻ? ഓടുന്ന ആംബുലൻസില്‍നിന്ന് രോഗിയും സ്ട്രെച്ചറും റോഡിലേക്ക് തെറിച്ചുവീണു- ഞെട്ടിക്കുന്ന വീഡിയോ

പിംപ്രി-ചിഞ്ച്‌വാഡ്: പിംപ്രിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ആംബുലൻസിൽ നിന്ന് തിരിച്ചറിയാത്ത ഒരു രോഗി സഞ്ചരിച്ചുകൊണ്ടിരിക്കെ പുറത്തേക്ക് വീണു. ചികിത്സാ വേളയിലെ രോഗികളുടെ സുരക്ഷയെക്കുറിച്ച് ഇത് ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ആശുപത്രി കോമ്പൗണ്ടിലാണ് സംഭവം . ഇത് പൊതുജനങ്ങൾ മൊബൈൽ ഫോണിൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. ആംബുലൻസ് ഓടിക്കൊണ്ടിരിക്കുമ്പോൾ രോഗിയും സ്ട്രെച്ചറും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പൊതുജനങ്ങൾ ഡ്രൈവറെ തടഞ്ഞുനിർത്തി അയാൾക്കും ആശുപത്രി അധികാരികൾക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. രോഗിക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തുടർചികിത്സയ്ക്കായി Read More…

Oddly News

സഹപ്രവർത്തകരായ വനിതാ കോൺസ്റ്റബിൾമാർ വിവാഹിതരാകുന്നു! ഒരാൾ ലിംഗമാറ്റ ചികിത്സക്ക്, പോലീസ് പടയിൽ പുതിയ ചരിത്രം

പിംപ്രി-ചിഞ്ച്‌വഡ് പോലീസ് കമ്മീഷണറേറ്റിലെ രണ്ട് വനിതാ കോൺസ്റ്റബിൾമാർ ആഗസ്റ്റ് 30-ന് ആലന്ദിയിൽ വെച്ച് വിവാഹ ചടങ്ങ് നടത്തുന്നതിനായി അവധിക്ക് അപേക്ഷിച്ച സംഭവം പോലീസ് വകുപ്പിലും പൊതുസമൂഹത്തിലും വലിയ ശ്രദ്ധ നേടുന്നു. 2018-ൽ പിംപ്രി-ചിഞ്ച്‌വഡ് പോലീസ് കമ്മീഷണറേറ്റ് രൂപീകരിച്ചതിന് ശേഷം സർവീസിൽ പ്രവേശിച്ച ഇരുവരും കഴിഞ്ഞ മൂന്ന് വർഷമായി ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. വൈദിക ചടങ്ങുകളോടെ വിവാഹം കഴിക്കാനാണ് ഇവരുടെ തീരുമാനം. വിവാഹക്ഷണക്കത്ത് സഹിതമാണ് ഇവർ അവധി അപേക്ഷ സമർപ്പിച്ചത്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഈ വനിതാ Read More…

Crime

20,000 രൂപ വിലയുള്ള പശുവിനെ മോഷ്ടിച്ചു കാറില്‍ കടത്തി മൂന്നംഗ സംഘം ! സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വീട്ടിലെ തൊഴുത്തില്‍നിന്ന് പശുവിനെ ​മോഷ്ടിച്ച് കയറും പിടിച്ച് നാട്ടിലെ ഇടവഴികളിലൂടെ നടന്നുപോകുന്ന കള്ളന്മാരെ നാം സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ പശുവിനെ മോഷ്ടിച്ചുകൊണ്ടുപോകുന്നത് നടത്തിച്ചല്ല, ലോറിയിലോ പിക്കപ്പിലോ അല്ല. മറിച്ച് മാരുതി കാറിലാണ്. പിംപ്രി-ചിഞ്ച്‌വഡിലെ പിംപ്രി ഗാവ് വൈഭവ് നഗറിൽ നിന്നാണ് തിങ്കളാഴ്ച പുലർച്ചെ 20,000 രൂപയോളം വിലമതിക്കുന്ന പശുവിനെ മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂലൈ 28 ന് പുലർച്ചെ 1.45 ഓടെയാണ് മോഷണം നടന്നത്. അപരിചിതരായ മൂന്ന് പേർ പ്രദേശത്തെത്തി Read More…

Oddly News

“എനിക്ക് കാറുമില്ല ഫ്ലാറ്റുമില്ല… ശമ്പളം 25,000 രൂപ” ; ഫ്ലെക്സ് ബോർഡ് വച്ച് വധുവിനെ തേടി യുവാവ്, വ്യത്യസ്തമായ മാട്രിമോണിയൽ പരസ്യം വൈറൽ

ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി പൂനെ സ്വദേശിയായ മുപ്പതുകാരൻ തിരക്കേറിയ ജംഗ്ഷനിൽ വലിയൊരു മാട്രിമോണിയൽ പരസ്യ ബോർഡ് സ്ഥാപിച്ചത് കൗതുകമാകുന്നു. പിംപിൾ സൗദാഗറിലെ കേറ്റ് പാട്ടീൽ ചൗക്കിന് സമീപം സ്ഥാപിച്ച ഈ ബോർഡിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആളുകൾക്കിടയിൽ ചിരിയും കൗതുകവും ഉണർത്തിയിരിക്കുകയാണ്. ഏതെങ്കിലും വിവാഹ ബ്യൂറോയുടെയോ മാട്രിമോണിയൽ ഏജൻസിയുടെയോ പരസ്യമല്ല ഇത്. രാഘവ് വിശ്വാസറാവു ഷിൻഡെ എന്ന യുവാവിന്റെ ബയോഡാറ്റയും അനുയോജ്യയായ വധുവിനെ ആവശ്യമുണ്ട് എന്ന സന്ദേശവുമാണ് ഈ വലിയ ബോർഡിലുള്ളത്. തനിക്ക് 30 വയസ്സുണ്ടെന്നും പ്രതിമാസം 25,000 Read More…