വാട്ട്‌സ്‌ആപ്പില്‍ ഫോണ്‍ നമ്പറുകള്‍ക്ക് പകരം യൂസര്‍നെയിം സംവിധാനം അവതരിപ്പിക്കാന്‍ മെറ്റ ഒരുങ്ങുന്നു. ഇതോടെ ഫോണ്‍ നമ്പര്‍ കൈമാറാതെ തന്നെ ഉപയോക്‌താക്കള്‍ക്ക് പരസ്‌പരം ചാറ്റ് ചെയ്യാൻ സാധിക്കും. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും കൂടുതൽ ശക്തമാക്കാൻ ഈ പുതിയ മാറ്റം സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ലോകമെമ്പാടുമായി 300 കോടിയിലധികം ഉപയോക്‌താക്കളുള്ള വാട്ട്‌സ്‌ആപ്പിൽ ഇതുവരെ ആളുകളെ പരസ്‌പരം ബന്ധിപ്പിച്ചിരുന്നത് ഫോണ്‍ നമ്പറുകളായിരുന്നു. ഫോണ്‍ നമ്പര്‍ കൈവശമുള്ള ആർക്കും സന്ദേശങ്ങള്‍ അയയ്‌ക്കാമെന്ന നിലവിലെ സാഹചര്യത്തിനാണ് ഇതോടെ മാറ്റം വരുന്നത്. ഡിജിറ്റൽ തട്ടിപ്പുകൾ Read More…

