X ലെ ഒരു പോസ്റ്റ്, വിവാഹത്തിന് വലിയൊരു തുക പണമായി സമ്മാനം ലഭിക്കുന്നത് ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലുകൾക്ക് ഇടയാക്കുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. പൂജ എന്ന X ഉപയോക്താവ് തന്റെ ബന്ധുവിന്റെ അനുഭവം പങ്കുവെച്ചതോടെയാണ് ഈ ചർച്ച ആരംഭിച്ചത്. ഇവരുടെ ബന്ധുവിന് വിവാഹസമ്മാനമായി ഏകദേശം 10 ലക്ഷം രൂപ പണമായി ലഭിച്ചു. വിവാഹത്തിൽ പങ്കെടുത്ത 110-ഓളം അതിഥികളാണ് ഈ തുക നൽകിയത്. 500 രൂപയും 2,000 രൂപയും മുതൽ 25,000 രൂപ വരെയും 50,000 രൂപ Read More…
Tag: PersonalFinance
വേണ്ട മോനേ… വേണ്ട മോനേ… ആർഭാടകല്യാണത്തിനായി 45ലക്ഷം കടമെടുക്കാൻ മാതാപിതാക്കളുടെ സമ്മർദ്ദം; വേണ്ടെന്ന് സോഷ്യൽ മീഡിയ!
ആർഭാടത്തിനും പ്രൗഢിക്കും പേരുകേട്ട ഇന്ത്യൻ വിവാഹങ്ങൾ സോഷ്യൽ മീഡിയയുടെ ഈ കാലഘട്ടത്തിൽ അതിരുകടന്ന ചെലവുകളിലേക്ക് വഴിമാറുകയാണ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ലക്ഷങ്ങൾ ചെലവാക്കുന്ന ഈ രീതിയിൽ പല കുടുംബങ്ങളും കടക്കെണിയിലാകാറുണ്ട്. എന്നാൽ, സ്വന്തം വിവാഹത്തിനായി 50 ലക്ഷം രൂപ ചെലവഴിക്കാനുള്ള കുടുംബത്തിന്റെ തീരുമാനത്തിനെതിരെ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് 27-കാരനായ ഒരു യുവാവ്. ഏറെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് പ്രണയവിവാഹത്തിന് വീട്ടുകാർ സമ്മതിച്ചതെന്നും എന്നാൽ വിവാഹം തങ്ങളുടെ വ്യവസ്ഥകൾക്ക് വിധേയമായി മാത്രമേ നടത്തൂ എന്ന് മാതാപിതാക്കൾ നിർബന്ധം പിടിക്കുകയാണെന്നും യുവാവ് Read More…
സഹോദരന്റെ കല്യാണത്തിന് 19 ലക്ഷം കൊടുത്തു; ഇനി ഫ്ലാറ്റ് വാങ്ങാൻ 20 ലക്ഷം വേണമെന്ന് ; വീട്ടുകാരുടെ ആവശ്യത്തിൽ പകച്ച് പ്രവാസി
കഴിഞ്ഞ മൂന്ന് വർഷമായി വിദേശത്ത് താമസിക്കുന്ന ഒരു പ്രവാസി തന്റെ കുടുംബത്തിന്റെ സാമ്പത്തിക ശീലങ്ങളെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചുകൊണ്ട് ഇന്റർനെറ്റിൽ സഹായം തേടിയിരിക്കുകയാണ്. മാതാപിതാക്കൾ നിരന്തരം വലിയ തുകകൾ ആവശ്യപ്പെടുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. “സഹോദരന് ഫ്ലാറ്റ് വാങ്ങാൻ മാതാപിതാക്കൾ പണം ചോദിക്കുന്നു” എന്ന തലക്കെട്ടോടെ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ, ഇന്ത്യയിലായിരുന്നപ്പോൾ മാസാവസാനം കയ്യിൽ പണമില്ലാത്ത അവസ്ഥയിലായിരുന്നെന്നും വിദേശത്തേക്ക് മാറിയതോടെയാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതെന്നും അദ്ദേഹം കുറിച്ചു. പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മൂത്ത സഹോദരന് അദ്ദേഹത്തിന്റെ വിവാഹത്തിനായി Read More…
കല്യാണം കഴിഞ്ഞ് അതിഥികൾ പോകും, കടം നിങ്ങൾ വീട്ടണം! ലക്ഷങ്ങൾ പൊടിക്കുന്നവരോട് ചാർട്ടേഡ് അക്കൗണ്ടന്റിന് പറയാനുള്ളത്
ഇന്ത്യൻ കുടുംബങ്ങളുടെ പ്രധാന സവിശേഷതയാണ് ഇന്നും കേമമായി നടത്തുന്ന വിവാഹങ്ങൾ. ആഡംബര വേദികളും ലക്ഷങ്ങൾ പൊടിച്ചുള്ള ആഘോഷങ്ങളും വിലപിടിപ്പുള്ള സമ്മാനങ്ങളുമൊക്കെ ഇതിന്റെ ഭാഗമാണ്. എന്നാൽ ആഘോഷങ്ങൾ കഴിയുമ്പോൾ, ഇത്രയും പണം ചെലവാക്കിയത് ശരിയാണോ എന്ന് പലരും ചിന്തിച്ചു തുടങ്ങും. അതുകൊണ്ടുതന്നെ, പുതിയ തലമുറയിലെ പല ദമ്പതികളും ഇപ്പോൾ വേറിട്ടൊരു വഴിയാണ് തിരഞ്ഞെടുക്കുന്നത്. ഒരൊറ്റ ദിവസത്തെ ആഘോഷത്തിനായി ലക്ഷങ്ങൾ ഒഴുക്കുന്നതിന് പകരം, വിവാഹം ലളിതമായി നടത്തുകയും ആ പണം വീട് വാങ്ങാനോ ഭാവിയിലേക്കുള്ള സാമ്പത്തിക ഭദ്രതയ്ക്കായോ നിക്ഷേപിക്കുകയോ ചെയ്യുന്നു. Read More…
85 ലക്ഷം ശമ്പളം, എന്നിട്ടും കയ്യിൽ മിച്ചം വെറും 1 ലക്ഷം! ചർച്ചയായി പ്രവാസിയുടെ ബംഗളൂരു ജീവിതച്ചെലവ്
15 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുന്ന ഒരു എൻആർഐ ബെംഗളൂരുവിലെ തന്റെ ജീവിതച്ചെലവ് കണക്കാക്കാൻ സോഷ്യൽ മീഡിയയുടെ സഹായം തേടിയത് വലിയ ചർച്ചയായിരിക്കുകയാണ്. “എന്റെ ബഡ്ജറ്റ് പ്രായോഗികമാണോ അതോ എനിക്ക് പൂർണ്ണമായും തെറ്റ് പറ്റിയതാണോ?” എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റിലാണ് ഇദ്ദേഹം വിവരങ്ങൾ വ്യക്തമാക്കിയത്. നോർത്ത് ബെംഗളൂരുവിൽ പുതിയ ജോലി ലഭിച്ച ഇദ്ദേഹത്തിന് പ്രതിവർഷം 85 ലക്ഷം രൂപയാണ് ശമ്പളം. നികുതിയെല്ലാം കഴിഞ്ഞ് മാസം തോറും ഏകദേശം 4.6 ലക്ഷം രൂപ കയ്യിൽ കിട്ടും. ബെംഗളൂരുവിലെ Read More…





