Good News

ഈ ചെന്നൈ പയ്യനാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ; ആസ്തി 21,190 കോടി

പെർപ്ലെക്സിറ്റി എ.ഐയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ അരവിന്ദ് ശ്രീനിവാസ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ. എം.ത്രീ.എം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ 2025ലാണ് അരവിന്ദ് ശ്രീനിവാസ് ഇടം പിടിച്ചത്. 31 വയസുള്ള അരവിന്ദ് ശ്രീനിവാസിന്‍റെ ആസ്തി 21,190 കോടി രൂപയാണ്. എ.ഐ അധിഷ്ഠിത സെർച്ച് പ്ലാറ്റ്‌ഫോമായ പെർപ്ലെക്സിറ്റിയുടെ വളർച്ചയാണ് ഇതിന് പിന്നിൽ. സമീപ വർഷങ്ങളിൽ ഏറെ പ്രശസ്തി നേടിയ എ.ഐ പ്ലാറ്റ്‌ഫോമായ പെർപ്ലെക്സിറ്റിക്ക് 2025 വരെ ലോകമെമ്പാടുമായി ഏകദേശം 22 ദശലക്ഷം സജീവ ഉപയോക്താക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്. Read More…