മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിനെ 22 വർഷം പഴക്കമുള്ള ക്രിമിനൽ കേസിൽ പട്യാല ഹൗസ് കോടതി കുറ്റമുക്തനാക്കി. 2004-ൽ റജിസ്റ്റർ ചെയ്ത കേസിൽ വ്യാജ യുകെ ഇമിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ചു, സാമ്പത്തിക ഇടപാടുകൾ നടത്തി, യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. ഐ.പി.സി 420, 468, 471, 120B വകുപ്പുകളും പാസ്പോർട്ട് ആക്ടിലെ 12-ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ, സാമ്പത്തിക ഇടപാടുകളിലോ അജ്വ സ്പോർട്സ് ക്ലബ്ബിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ Read More…

