Featured Lifestyle

അച്ഛന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ കഴിയുമോ? വിമാനം വൈകി, പൊട്ടിക്കരഞ്ഞ് യാത്രക്കാരൻ; വീഡിയോ വൈറൽ

പിതാവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ സമയത്തിന് വീട്ടിലെത്താൻ കഴിയാതെ വിമാനത്താവളത്തിൽ പൊട്ടിക്കരയുന്ന മകന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്പൈസ് ജെറ്റിന്റെ (SpiceJet) വിമാന സർവീസുകളിലെ തടസ്സങ്ങൾ വീണ്ടും ചർച്ചയാകുന്നു. വിമാനം മണിക്കൂറുകളോളം വൈകിയതോടെയാണ് പിതാവിന്റെ സംസ്കാര ചടങ്ങുകൾക്ക് എത്താൻ കഴിയുമോ എന്ന ആശങ്കയിൽ യാത്രക്കാരൻ വിമാനത്താവളത്തിൽ തളർന്നുവീണ് കരഞ്ഞത്. ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ (DUSU) പ്രസിഡന്റ് യഷ് ദബാസ് ഈ ദുരവസ്ഥയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായിക്കണമെന്ന് എയർലൈൻ ജീവനക്കാരോട് അപേക്ഷിക്കുന്ന Read More…