തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) ഉണ്ടെന്ന് വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. ഈ അവസ്ഥ തന്റെ ദൈനംദിന ജീവിതത്തെയും ജോലിയെയും എങ്ങനെ ബാധിക്കുന്നുവെന്നും താരം പങ്കുവെച്ചു. രഞ്ജിനി ഹരിദാസിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് 38-കാരിയായ പാർവതി യുകെ, ഹൈദരാബാദ്, പാലക്കാട് എന്നിവിടങ്ങളിലെ പ്രൊജക്റ്റുകൾ ഉൾപ്പെടെയുള്ള തന്റെ തിരക്കേറിയ ഷെഡ്യൂളുകളെക്കുറിച്ച് സംസാരിച്ചത്. വിവിധ സ്ഥലങ്ങളിലെ ജോലികൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന ചോദ്യത്തിന്, “മുമ്പൊരിക്കലും ചെയ്യാത്തതുപോലെ കാര്യങ്ങൾ ചെയ്യാനും, കഠിനാധ്വാനം ചെയ്യാനും ഞാൻ തീരുമാനമെടുത്തിട്ടുണ്ട്,” Read More…

