പാദഗുരു ഗ്രാമത്തിൽ ആശങ്ക വിതച്ച് പുള്ളിപുലിയും കുഞ്ഞുങ്ങളും. ഗ്രാമത്തിലെ സ്‌കൂൾ വളപ്പിലെ മതിലിൽ കയറി പുലിയും കുഞ്ഞുങ്ങളും ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്തോടെയാണ് ജനങ്ങൾ പരിഭ്രാന്തിയിലായത്. ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ ബഫർ സോണിൽ അടവി മഠത്തിന് സമീപമാണ് സംഭവം. ശിവകുമാർ എന്ന നാട്ടുകാരനാണ് സ്വകാര്യ സ്‌കൂൾ പരിസരത്ത് കണ്ട പുലിയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങൾ പകർത്തിയത്. ഏതാനും മാസങ്ങളായി ഗ്രാമത്തിൽ പുലിയെ കാണുന്നത് പതിവായിരിക്കുകയാണ്. നേരത്തെ രണ്ട് പുലികളെ കെണിയിൽ പിടിച്ചിട്ടുണ്ടെങ്കിലും മനുഷ്യ-വന്യജീവി സംഘർഷം ഒരു പ്രധാന ആശങ്കയായി തുടരുകയാണ്. Read More…