മഹാരാഷ്ട്രയിലെ പാൽഘറിലെ ഒരു ജനവാസ മേഖലയിൽ അർദ്ധരാത്രിയിൽ പുള്ളിപ്പുലിയും തെരുവ് നായകളും തമ്മിലുണ്ടായ ഭീതിജനകമായ നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധ നേടുകയാണ്. കൂട്ടത്തിൽ നിന്ന് ഒരു ചെറിയ നായക്കുട്ടിയെ പുലി പിടികൂടിയെങ്കിലും, അത്ഭുതകരമെന്നു പറയട്ടെ, അല്പസമയത്തിനുശേഷം അതിനെ ഉപദ്രവിക്കാതെ തുറന്നുവിടുകയായിരുന്നു. പ്രദേശത്ത് കുറച്ചുദിവസങ്ങളായി പുള്ളിപ്പുലിയുടെ സാന്നിധ്യം ഉള്ളതായും വളർത്തുമൃഗങ്ങളെ അത് ആക്രമിക്കുന്നതായും നാട്ടുകാർ ആരോപിച്ചിരുന്നു. പ്രാദേശിക ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് ഈ അപൂർവ്വ ദൃശ്യങ്ങൾ പതിഞ്ഞത്. രാത്രിയുടെ മറവിൽ Read More…

