Hollywood

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍സിന്റെ പുറകേ നടക്കാന്‍ ജോണിഡെപ്പിനെ കിട്ടില്ല; വേറെ പണിയുണ്ട്, പടം വരച്ച് ഉണ്ടാക്കിയത് 3.5 മില്യണ്‍ ഡോളര്‍

പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ 6 പുനരുജ്ജീവിപ്പിക്കാന്‍ ഡിസ്‌നി പരമാവധി ശ്രമിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജോണി ഡെപ്പിനെ പ്രൊജക്റ്റില്‍ നിന്ന് പുറത്താക്കി അടുത്തിടെ ബാര്‍ബിയിലൂടെ ഹിറ്റായി മാര്‍ഗോട്ട് റോബിയിലേക്ക് പോയി, പിന്നീട് അതും റദ്ദാക്കപ്പെട്ടു. എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇപ്പോഴും ജെഡിയെ തിരികെ ബോര്‍ഡിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജോണിഡൈപ്പ് പെയിന്റിംഗ് ബിസിനസ്സിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും അതില്‍ അദ്ദേഹം വന്‍തുകയാണ് സമ്പാദിക്കുന്നതെന്നുമാണ് വിവരം. കഴിഞ്ഞ വര്‍ഷം ക്രിയാത്മകമായ കലാസൃഷ്ടികളിലൂടെ അദ്ദേഹം 3.5 മില്യണ്‍ ഡോളറാണ് സമ്പാദിച്ചു കൂട്ടിയത്. Read More…