കോടികള്‍ ഉണ്ടായിട്ടും സ്വന്തം സ്ഥാപനത്തില്‍ മണിക്കൂറുകളോളം വരി നിന്ന് ജോലി നേടിയെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി യുവതി. യു എസിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയുടെ ഉടമയായ ലിന്‍സി സ്‌നൈഡര്‍ എന്ന യുവതിയാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. മറ്റുള്ള സി ഇ ഒ മാരെപോലെ കുടുംബത്തിന്റെ മേൽവിലാസത്തില്‍ അറിയപ്പെടാനായി താത്പര്യമില്ലെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യാനായി ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. കലിഫോര്‍ണിയയില്‍ ലിന്‍സിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റില്‍ എന്‍ട്രി ലെവല്‍ സമ്മര്‍ ജോലിക്ക് മറ്റുള്ളവര്‍ക്കൊപ്പം താന്‍ മണിക്കൂറുകളോളം കാത്തിരുന്നുവെന്നും ലിന്‍സി പറഞ്ഞു. Read More…