Celebrity

9 ലക്ഷം കോടിയുടെ വജ്രങ്ങൾ! ഓസ്കർ വേദിയിൽ തിളങ്ങി ഇഷ അംബാനി !

2026-ലെ ഓസ്കാർ വേദിയിൽ തിളങ്ങി ഇഷാ അംബാനി. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടന്ന 98-ാമത് അക്കാദമി അവാർഡ് ചടങ്ങിൽ ഭർത്താവ് ആനന്ദ് പിരാമലിനൊപ്പമാണ് ഇഷ എത്തിയത്. ചടങ്ങിൽ വിദേശ താരങ്ങൾക്കിടയിൽ ഇഷയുടെ റെട്രോ വേഷവും കോടികൾ വിലമതിക്കുന്ന വജ്രഭരണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഓസ്കാർ റെഡ് കാർപെറ്റിനായി വാലന്റീനോയുടെ 2006-2007 ഫാൾ/വിന്റർ കളക്ഷനിൽ നിന്നുള്ള വിന്റേജ് ഗൗണാണ് ഇഷ തിരഞ്ഞെടുത്തത്. കറുത്ത ബോഡിസും അതിമനോഹരമായ ഫ്ലോറൽ എംബ്രോയ്ഡറിയും ചേർന്ന ഈ വസ്ത്രം ഇഷയ്ക്ക് അതീവ സുന്ദരിയായ ലുക്ക് Read More…