അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയാരംഗത്ത് വലിയ നാഴികക്കല്ലാകുന്ന നേട്ടവുമായി വൈദ്യശാസ്ത്ര ലോകം. ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക വെച്ചുപിടിപ്പിച്ച 66-കാരൻ ഡയാലിസിസ് ഇല്ലാതെ 271 ദിവസങ്ങൾ ജീവിച്ചു. ഒരു പന്നിയുടെ വൃക്ക മനുഷ്യനിൽ മാറ്റിവെച്ച ശേഷം ഇത്രയും ദൈർഘ്യമേറിയ സമയം ഡയാലിസിസ് ഇല്ലാതെ ജീവിക്കുന്നത് ആദ്യമായാണ്. ടൈപ്പ് 2 പ്രമേഹം കാരണം വൃക്കകൾ പൂർണ്ണമായി പ്രവർത്തനരഹിതമായ ന്യൂ ഹാംഷെയർ സ്വദേശിയായ ടിം ആൻഡ്രൂസിനാണ് 2025 ജനുവരിയിൽ യു.എസ്സിൽ വെച്ച് ഈ അപൂർവ്വ ശസ്ത്രക്രിയ നടത്തിയത്. യുകാറ്റൻ ഇനത്തിൽപ്പെട്ട Read More…

