Featured Good News

ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത് പഞ്ചാബിലെ 10 വയസ്സുകാരനും; ‘ചായ, പാല്‍, ലസ്സി’ നല്‍കി സൈനികരെ സേവിച്ചു

പഹല്‍ഗാമില്‍ നമ്മുടെ വിനോദസഞ്ചാരികളെ നിര്‍ദയം തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ ഉയര്‍ന്ന രോഷം ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടിച്ചപ്പോള്‍ പട്ടാളക്കാര്‍ മാത്രമായിരുന്നില്ല അതില്‍ പങ്കെടുത്തത്. ഇന്ത്യാക്കാര്‍ മുഴുവനുമായിരുന്നു. ഒരേ മനസ്സോടെ ഇന്ത്യാക്കാര്‍ മുഴുവന്‍ ഇന്ത്യന്‍ സൈന്യത്തിനും ഭരണകൂടത്തിനും പിന്നില്‍ അണി നിരന്നു. അതിര്‍ത്തിയില്‍ വെടിയൊച്ചകള്‍ പ്രതിധ്വനിച്ചപ്പോള്‍ 10 വയസ്സുള്ള ശ്രാവണ്‍സിംഗ് ആയുധമെടുക്കാതെ സൈനികപോരാട്ടത്തില്‍ പങ്കാളിയായി. ഓപ്പറേഷന്‍ സിന്ദൂരം നടക്കുമ്പോള്‍, 10 വയസ്സുള്ള ശ്രാവണ്‍ സിംഗ് അതിര്‍ത്തിയിലെ തന്റെ ഗ്രാമത്തില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് വെള്ളവും ഐസും ചായയും പാലും ലസ്സിയും Read More…