ഓണമെന്നോര്‍ക്കുമ്പോള്‍ തന്നെ മലയാളിക്ക് ഓര്‍മ്മ വരുന്നത് ഓണസദ്യയായിരിക്കും. കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ. എന്നാല്‍ കാലം മാറിയപ്പോള്‍ ചൊല്ലും ഒന്ന് മാറി. കടല്‍ കടന്ന് മഞ്ഞുള്ള നാട്ടില്‍ എത്തിയാലും ഓണം ഉണ്ണണം എന്നാക്കി മാറ്റേണ്ടിയിരിക്കുന്നു. അതിനുള്ള തെളിവാണ് ഗൂഗിള്‍ സെര്‍ച്ചില്‍ തെളിഞ്ഞിരിക്കുന്നത്. 2024ല്‍ ലോകത്ത് രണ്ടാമതായി ഏറ്റവും അധികം ആളുകള്‍ ‘നിയര്‍ മി’ (എനിക്ക് ഏറ്റവും അടുത്ത്) അന്വേഷിച്ചത് ഓണസദ്യയ്ക്ക് വേണ്ടിയാണ്. ഗൂഗിളില്‍ അധികം ആളുകള്‍ അന്വേഷിച്ച ഒന്നായി ഓണസദ്യ മാറി. Read More…
Tag: onam
മുല്ലയുടെ അതേ നിറം , രൂപം , ആകൃതി; പക്ഷെ മണം മാത്രമില്ല, പൂ ചൂടുന്നവരുടെ ശ്രദ്ധയ്ക്ക്…
ഓണക്കാലമായാല്‍ പൂക്കള്‍ക്ക് വന്‍ഡിമാന്‍ഡാണ്. പൂക്കളങ്ങള്‍ ഒരുക്കാനും ഓണാഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് തലയില്‍പൂചുടാനും പൂക്കള്‍ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ മുല്ലപ്പൂക്കള്‍ക്കാണ് പ്രിയം. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേയ്ക്കുള്ള മുല്ലപ്പൂവ് വരുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍നിന്നുവരുന്ന മുല്ലപ്പൂവിനൊപ്പം മുല്ലയുടെ ആകൃതിയും രൂപവുമൊക്കെയുള്ള അപരനുമുണ്ടാകും. എന്നാല്‍ മണം മാത്രമുണ്ടാകില്ല. തമിഴ്‌നാട്ടിലെ നമ്പിമുല്ലയാണ് ഈ അപരന്‍ . ഏതാണ്ട് രണ്ട് വര്‍ഷമായി മുല്ലയോടൊപ്പം തന്നെ ഈ അപരനും എത്താറുണ്ട്. ഇവയുടെ ചെടിയും കേരളത്തിലെ നമ്പ്യാര്‍വട്ടത്തിന്റെ ചെടികളോട് സാമ്യമുണ്ട്. അധികം വിരിയാത്ത മുല്ലമൊട്ടിന്റെ രൂപം. ഇത് അധികമായും ചാര്‍ത്തുമാലകളിലും Read More…