വാർദ്ധക്യത്തിൽ ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ പോഷകാഹാരങ്ങള്‍ക്കൊപ്പം വ്യായാമവും ആവശ്യമാണ്. എന്നാൽ മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും പതിവായി വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഫിറ്റ്നസ് കോച്ചായ ജോഷ്വ ടാൻ തന്റെ 63 വയസ്സുള്ള അമ്മയെ എങ്ങനെ ആരോഗ്യത്തോടെയിരിക്കാനും കൃത്യമായി വ്യായാമം ചെയ്യാനും പ്രേരിപ്പിച്ചു എന്ന് അടുത്തിടെ ഒരു ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെക്കുകയുണ്ടായി. പ്രായമാകുന്ന മാതാപിതാക്കൾക്ക് അവരുടെ ശാരീരിക ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന മൂന്ന് പ്രധാന വ്യായാമങ്ങളും അദ്ദേഹം ഇതിലൂടെ പരിചയപ്പെടുത്തി. ഈ മൂന്ന് വ്യായാമങ്ങൾ പ്രായമായവർക്ക് യാതൊരു ബുദ്ധിമുട്ടും Read More…
Tag: old Age
പ്രായമായവരിലെ മങ്ങുന്ന ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സംതൃപ്തികരമായ ലൈംഗിക ബന്ധത്തിന് സാധിയ്ക്കുമെന്ന് പഠനം
മറവിരോഗം ബാധിക്കുന്ന പ്രായമായവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. മങ്ങുന്ന ഓര്‍മശക്തി ഒരു പരിധി വരെ തടയാനും പ്രായമായവരിലെ ധാരണാശേഷി മെച്ചപ്പെടുത്താനും സംതൃപ്തികരമായ ലൈംഗിക ബന്ധം സഹായകമാണെന്നാണ് പുതിയ പഠനം പറയുന്നത്. ടെക്സാസ് എ ആന്‍ഡ് എം സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സസ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഷാനോണ്‍ ഷെന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 1683 പേരില്‍ നടത്തിയ പഠനത്തില്‍ 75 മുതല്‍ 90 വരെ പ്രായമുള്ള പുരുഷന്മാരില്‍ ആഴ്ചയില്‍ ഒന്നോ അതിലധികമോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലൈംഗിക Read More…


